ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.

ശോഭാ സുരേന്ദ്രൻ ബിജെപിയുടെ അധപതനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.
Apr 9, 2026 03:59 PM | By PointViews Editor

ബോംബെയിലെ അധമ ഗന്ധം പേറുന്ന ചുവന്ന തെരുവിൻ്റെ അവസ്ഥയിലാണ് പാലക്കാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ചെല്ലുന്ന ഇടങ്ങൾ. സിനിമകളിലൊക്കെ ബോംബെ റെഡ് സ്ട്രീറ്റ് കാണിക്കുമ്പോൾ അവിടെയുള്ള പുരകളുടെ നടത്തിപ്പുകാരികൾ പ്രയോഗിക്കുന്ന അരോചകമായ ശബ്ദത്തിലും ഭാഷയിലുമാണ് സനാതനവാദികളുടെ പാർട്ടിയായ ബി ജെ പിയുടെ പാലക്കാട്ടെ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ്റെ പദവിന്യസകൾ പാഞ്ഞു പോകുന്നത്. പകൽ പോലെ വ്യക്തമാണ് ഒരു വെളുത്ത നിഴൽ വോട്ടർക്ക് പണം കൊടുക്കുന്ന ദൃശ്യം. ഒരു പാവം മുത്തശ്ശി ആ സംഭവത്തിൽ പെട്ടു പോയത് വിഷമകരവും ഖേദകരവുമാണ്. ആ മുത്തശ്ശിക്ക് തിരഞ്ഞെടുപ്പിന് മുൻപ് പണം ആവശ്യമുണ്ടായിരുന്നിരിക്കാം. പക്ഷെ ശോഭയോ സനാതന പാർട്ടിയോ തിരിഞ്ഞു നോക്കിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളെ മുതലും ആ മുത്തശ്ശിക്ക് പണം ആവശ്യമാണ്. പക്ഷെ ഈ ശോഭയോ സനാതന ബി ജെ പി യോ തിരിഞ്ഞു നോക്കാൻ സാധ്യത കുറവാണ്. സഹായിക്കലാണ് ലക്ഷ്യമെങ്കിൽ നേരത്തേ ആകാമായിരുന്നു. അതേ ലക്ഷ്യം ഉണ്ടെങ്കിൽ ഇനിയും സഹായിക്കാൻ സമയമുണ്ട്. പക്ഷെ തിരഞ്ഞെടുപ്പിൻ്റെ തലേനാൾ സനാതന പാർട്ടിക്കും ശോഭയ്ക്കും പ്രായമായ ആ മുത്തശ്ശിയോട് സഹതാപം, കരുണ, ആർദ്രത ഒക്കെ തോന്നിയത്, നോട്ടുകെട്ടായി പ്രകടിപ്പിച്ചത്, ഒക്കെ തെറ്റായി എന്നതാണ് സത്യം . പണം കൊടുത്ത് വോട്ടറെ വശീകരിക്കുന്നത് നിയമപരമായി തെറ്റാണെങ്കിലും സനാതന പാർട്ടിയായ ബിജെപിക്ക് ലക്ഷ്യമാണ് പ്രധാനം, അതിന് ഏത് വൃത്തികെട്ടതും ക്രൂരവുമായ പാതയിലൂടെ സഞ്ചരിക്കാമെന്നാണ് സൂക്തം എന്ന് വ്യക്തമാണ്. എതിരാളിയുടെ മേൽ എന്ത് ചെളിയും പൂശാം എന്ന, സനാതനത്തിലെ യുദ്ധതന്ത്ര സമവാക്യം ഉപയോഗിച്ചാണ് ശോഭാ സുരേന്ദ്രൻ പാലക്കാടൻ മണ്ണിനെ കാവി വീശി കീഴടക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളെ പട്ടാപ്പകൽ, കൃത്യവും വ്യക്തവുമായ വീഡിയോ ദൃശ്യങ്ങളിൽ തെളിയുന്ന വിധത്തിൽ ദുർ വിനയോഗം ചെയ്ത ശോഭ, പിടിക്കപ്പെട്ടപ്പോൾ പറയുന്ന പരസ്പര വിരുദ്ധമായ വിശദീകരണങ്ങൾ കേട്ടാൽ ഒരു കാര്യം വ്യക്തമാണ്- ശോഭ വെറും തറയല്ല, പാതാളം കുഴിച്ചെടുത്താൽ അതിലും തറയാണ്. ഒരിക്കലും ഒരു കാലത്തും നിയമസഭയിൽ എന്നല്ല ഒരു പാർട്ടിയുടെ വാർഡ് കമ്മിറ്റിയിൽ പോലും കയറ്റാൻ ഒരു വ്യക്തിത്വ പരമായ യോഗ്യതയുമില്ലാത്ത ഒരുവൾ ആണ് ശോഭ എന്ന് പിടിക്കപ്പെട്ട ശേഷം ഉള്ള അവരുടെ പ്രകടനവും വിശദീകരണവും വ്യക്തമാക്കുന്നു. ഷാഫിക്കെതിരെയും കെ.സി.വേണുഗോപാലിനെതിരെയും മാത്രമല്ല എതിർ സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്കെതിരെ വരെ തരംതാണ ചുവയോടെ ശോഭ നടത്തിയ ആരോപണങ്ങളിൽ നിന്ന് തന്നെ ശോഭയെന്ന അസ്വസ്ഥ സനാതന ശൈലിയുടെ വികൃതമായ മുഖം വ്യക്തമാകുകയാണ്. അടിച്ച് ചെവിട് പൊട്ടിക്കും, 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ഉപയോഗിച്ചു, പോക്സോ, സോളാർ അശ്ലീലം വരെ വൾഗർനസിൻ്റെ ഒരു വല്ലാത്ത സൈക്കോസിസാണ് ശോഭ പ്രകടിപ്പിച്ചത്. ഇതോ സനാതന പാർട്ടിയുടെ മുഖം? ഇതോ സനാതന സ്ഥാനാർത്ഥിയുടെ ശോഭ? ഇതോ സനാതന ശൈലിയിലുള്ള വ്യക്തിത്വ നിലവാരം?

മാനസികാരോഗ്യ വ്യതിയാനമുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ പൊതുവേദികളിൽ മറ്റുള്ളവരെ പറ്റി അശ്ലീലം ഉളുപ്പില്ലാതെ പറയുന്ന ശോഭാ സുരേന്ദ്രനെ പരിശോധനയ്ക്ക് വിധേയമാക്കണം. ശോഭയുമായി ഇടപഴകുന്നവരെയും നിരക്ഷിക്കേണ്ടതുണ്ട്. കാരണം ക്രമമായി തലച്ചോർ പ്രവർത്തിക്കുന്നവരിൽ നിന്ന് ഇത്രയ്ക്കും സ്വയം താഴുന്ന വാക് പ്രയോഗങ്ങൾ ഉണ്ടാവില്ല എന്നത് തന്നെ. ശോഭ പണം കൊടുത്ത് വോട്ട് സ്വാധീനിക്കാൻ നടത്തിയ നീക്കം തെറ്റ്, അത് കണ്ടു പിടിച്ചവരെ ആക്രമിക്കാൻ ശ്രമിച്ചത് തെറ്റ്, അവരെപ്പറ്റി അസത്യം പ്രചരിപ്പിക്കാൻ ശ്രമിച്ചത് തെറ്റ്, അവരെ ലൈംഗി ചേഷ്ടയെന്ന വ്യംഗ്യമായ രോപണത്തിൽ കുടുക്കാൻ ശ്രമിച്ചത് തെറ്റ്, എതിർ പാർട്ടി നേതാക്കളായ വേണുഗോപാലിനും പിഷാരടിക്കും കോൺഗ്രസിനും എതിരെ ദുരൂഹ ആരോപണങ്ങൾ ഉന്നയിച്ചത് തെറ്റ്, എതിർ സ്ഥാനാർത്ഥിക്കെതിരെ നിയമ ദുർവ്യാഖ്യാനം നടത്തി ഗുരുതരമായ ആക്ഷേപം വിളിച്ചു പറഞ്ഞത് തെറ്റ്. ശോഭ എന്ന സ്ഥാനാർത്ഥിയും അവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ സനാതന ബിജെപിയും ഒരു വലിയ തെറ്റാണ് ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യുന്നതെന്ന് വ്യക്തം.

Shobha Surendran is the brand ambassador of BJP's decline.

Related Stories
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

May 17, 2026 06:26 AM

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല...

Read More >>
മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

May 17, 2026 06:00 AM

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി...

Read More >>
Top Stories